Posts

യുവർ ഹോണർ

  "എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്...." ആമിന ശബ്ദമടക്കി പാടി . വിശാലമായ വീടിനുള്ളിൽ ഓരോ ഫർണിച്ചറിലും   തൊട്ടും തലോടിയും മൃദുവായി താളമടി ച്ചും   അവർ ആസ്വദിച്ചു . സ്വപ്നത്തിൽ പോലുംചിന്തിച്ചിട്ടില്ലാത്ത   ഒരു സാമ്രാജ്യത്തിൽ   ഒരേകാധിപതിയുടെ   ചിരിയുമായി   ആമിന   കറങ്ങി നടന്നു. കണ്ടു. എല്ലാം യാഥാർഥ്യമാണെന്നു ബോധ്യമാകാൻ കൈവെള്ളയിൽ ഇടക്കിടെ നുള്ളിനോക്കേണ്ട ആവശ്യകത ഉണ്ടായിരുന്നില്ല , വാട്സപ്പിലെ   ഓഡിയോ   മെസ്സേജ് മാത്രം മതിയായിരുന്നു : "   ചാർളി വണ്ടി കൊണ്ട് വരും. നീ ഒന്നും ആലോചിക്കേണ്ട നല്ലൊരവസരമാണ്. കഴിഞ്ഞ തവണ മാതിരി ചീള് കേസ് അല്ല ഇത്. മക്കൾ നാലു പേരും വിദേശത്താണ്. എല്ലാം നിന്റെ മാത്രം കൺട്രോളിൽ സംസാര ശേഷി തീരെ  പോയതിനാൽ  നീ കൊടുക്കുന്നത് എന്തും കിളവൻ അമൃത് പോലെ തിന്നും. പക്ഷെ.....സംസാര ശേഷി കുറച്ചധികം ഉള്ളതിനാൽ ആമിനാ മാസാമാസം എന്റെ വീതം മുടങ്ങാതെ  കിട്ടിയില്ലെങ്കിൽ നീ വിവരം അറിയും. തീർച്ച". ആമിന അത് ഇടയ്ക്കിടെ ഇട്ടു കേട്ട് രസിച്ചു.. റാഷിദിക്ക, അവിചാരിതമായി കണ്ടുമുട്ടി പിന്നീട് തന്റെ  ഉറ്റസുഹൃത്തും, ഇക്കയും, ഉപ്പയും, ഉമ്മയും എല്ലാമായി മ